അതിജീവനത്തിന് പെൺവായന പദ്ധതിയുമായി വയനാ പക്ഷാചരണത്തിന് സമാപനം
കുടുംബങ്ങളുടെ അരാജകവൽക്കരണമാണ് സ്ത്രീകൾ നേരിടു ഏറ്റവും വലിയ വെല്ലുവിളി എന്ന തിരിച്ചറിവിൽ സംപൂർണ സ്ത്രീ വായനാസമൂഹം രൂപപ്പെടുത്തുവാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗസിൽ കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് നടപ്പാക്കു സമഗ്ര പദ്ധതിയാണ് അതിജീവനത്തിന് പെൺവായന. സ്ത്രീകളെ നിരന്തര വായനക്ക് സജ്ജമാക്കുക വഴി അവരുടെ സാംസ്കാരിക നിലവാരം ഉയർത്തുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുത്. ആദ്യഘ’ത്തിൽ 100 കേന്ദ്രങ്ങളിലായി 1000 സ്ത്രീകൾ പങ്കെടുക്കു വായനാ മത്സരം സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകർ, ഉദ്യേഗസ്ഥകൾ, വിദ്യാർത്ഥിനികൾ, വീട്ടമ്മമാർ എിങ്ങനെ നാലുമേഖലകളിലായാണ് മത്സരം നടത്തുക. ആദ്യവായനക്കായി 5 പുസ്തകങ്ങൾ അടങ്ങിയ സഞ്ചി നൽകും. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പ് നൽകി കൊണ്ടാണ് രജിസ്ട്രേഷൻ നടത്തുക. തുടർന്ന് പഞ്ചായത്ത്, താലൂക്ക് തലങ്ങളിൽ വായനാ മത്സരങ്ങളും കലാ മത്സരങ്ങളും സംഘടിപ്പിക്കും. പെൺകുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുവാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുവർക്ക് വീട്ടിൽ തന്നെതുടർച്ചയായി പുസ്തകങ്ങൾ ലഭ്യമാക്കാൻ തൊട്ടടുത്തുള്ള ഗ്രന്ഥശാലകളെ സജ്ജമാക്കും. നിയമബോധവൽക്കരണ ക്ലാസുകളും, മാനസിക വെല്ലുവിളി നേരിടാനുള്ള പ്രവർത്തനങ്ങളും അനുബന്ധമായി സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യു സ്ത്രീകൾ ആഗസ്റ്റ് 15 ന് സ്വവസതികളിൽ ഒരു ഫലവൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും വായനക്ക് തുടക്കം കുറിക്കുക .പുസ്തക ചർച്ചക്കും സംവാദങ്ങൾക്കുമായി അമ്മമാരുടേയും മക്കളുടേയും ചെറിയ കൂട്ടായ്മകൾക്ക് രൂപം നൽകും. പദ്ധതിയുടെ വിപുലമായ നടത്തിപ്പിനായുള്ള താലൂക്ക്തല, പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ സംഘാടനം പൂർത്തിയായി.
