ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്ചൽ കൂട്ടായ്മ ഒരുക്കാൻ ലൈബ്രറി കൗസിൽ
കോവിഡ് കാലത്തെ പ്രതിസന്ധികളെ സാദ്ധ്യതയാക്കി, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ കാലത്തിന് അനുപേക്ഷണീയമായ മാതൃക തീർക്കാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗസിൽ വാർഷിക പൊതുയോഗം തീരുമാനിച്ചു. ഇതിനായി നവമാദ്ധ്യമ സാദ്ധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തും. താലൂക്കിലെ ഗ്രന്ഥശാലകളെ നാല് മേഖലകളായി തിരിച്ച് ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്ചൽ കുടുംബ സംഗമം സംഘടിപ്പിക്കും. ബാലവേദി കുട്ടികളെ മാനസിക സംഘർഷത്തിൽ നിന്ന്് മോചിപ്പിക്കാൻ ‘ ഒപ്പം കൂടാം ഒത്തുരസിക്കാം’ പദ്ധതി വഴി ഓലൈൻ സർഗാത്സവം, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ ഗ്രന്ഥശാലാ പ്രവർത്തകരെ സജ്ജമാക്കാൻ മോട്ടിമേഷൻ ക്ലാസുകൾ സംഘടിപ്പിക്കും. കോവിഡ് പ്രതിരോധത്തിനായി 1000 പേരടങ്ങു അക്ഷരസേനക്ക് രൂപം നൽകും. കേരളാ ഗവണ്മെന്റിന്റെ വാക്‌സിൻ ചലഞ്ചിന് 2000 വാക്‌സിനുകളുടെ തുക സംഭാവന ചെയ്യം. അടച്ചിടപ്പെടുവരുടെ വായനക്കായി ‘ഒരു വിളിക്കപ്പുറത്ത് ഒരു പുസ്തകം’ പദ്ധതി നടപ്പാക്കും. നടപ്പുവർഷം 25 ഗ്രന്ഥശാലകൾ കൂടി പുതിയതായി അഫിലിയേഷൻ നല്കാനുള്ള പദ്ധതി തയ്യാറാക്കും. സ്ത്രീ വായന പരിപോഷിപ്പിക്കാനായി കുടുംബശ്രീ, ഗ്രാമ പഞ്ചായത്ത് എിവരുമായി ചേർന്ന്് ‘അതിജീവിക്കാൻ പെൺവായന’ പ്രവർത്തന പദ്ധതി തയ്യാറാക്കും. വിദ്യാർത്ഥികൾളെ LSS.USS,NMMS പരീക്ഷകളിൽ സഹായിക്കാൻ ഓലൈൻ ക്ലാസുകൾ സജ്ജമാക്കും എിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം നടപ്പാക്കുക. അതോടൊപ്പം എല്ലാ തലത്തിലുമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുക്കും.
