‘അടുപ്പണയുന്നോർക്കായി ‘…. പദ്ധതിക്ക് ലൈബ്രറി കൗസിൽ സഹായം
കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുവർക്കായി കുലശേഖരപുരം പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘അടുപ്പണയുന്നോർക്കായി ‘. ആഹാരത്തിന് ബുദ്ധിമുട്ടുവർക്ക് സാമൂഹിക അടുക്കള വഴി ഭക്ഷണം പാകം ചെയ്ത് പാഴ്‌സലായി കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടുകളിലെത്തിക്കുക എതാണ് പദ്ധതി ലക്ഷ്യം വയ്ക്കുത്. ഈ പദ്ധതിക്ക് ആദ്യസഹായം നൽകിയത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗസിലാണ്.
